ഇ-ടൂവീലറിൽ ശ്രദ്ധനേടി കൊമാക്കി എസ്.ഇ സ്പോർട്
കോട്ടയം: അതിവേഗ ഇലക്ട്രിക് സ്‍കൂട്ടറായ കൊമാക്കി എസ്.ഇ സ്പോർട്ടിന് വിപണിയിൽ മികച്ച സ്വീകാര്യത. ഗാർനെറ്റ് റെഡ്, ഡീപ് ബ്ലൂ, മെറ്റാലിക് ഗോൾഡ്, ജെറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭിക്കും. നാലര മണിക്കൂറാണ് ചാർജിംഗ് സമയം. ഒറ്റ ചാർജിംഗിൽ 170 കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗം. ട്യൂബ്‌ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകളാണുള്ളത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുണ്ട്. 72 വാട്ട്സ് ലിഥിയം ബാറ്ററി, നാല് മോഡുകൾ, 3000 വാട്സിന്റെ മോട്ടോർ എന്നിവയും വാഹനത്തിലുണ്ട്. ഹെഡ്‌ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും എൽ.ഇ.ഡിയാണ്.
യു.എസ്.ബി മൊബൈൽ ചാർജർ, ആന്റി തെഫ്റ്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ്, ഇൻ-ബിൽറ്റ് ബ്ലൂടൂത്ത് സ്പീക്കറുള്ള മൾട്ടിമീഡിയ സ്വിച്ച്, എക്സ്ട്രാ ബൂട്ട് സ്പേസ്, ഡിജിറ്റൽ ടി.എഫ്.ടി സ്പീഡോമീറ്റർ തുടങ്ങിയവയും സവിശേഷതകളാണ്. 250 കിലോയാണ് ലോഡിംഗ് കപ്പാസിറ്റി. കൊമാക്കി എസ്.ഇ സ്പോർടിന്റെ ഓൺറോഡ് വില 1,54,699 രൂപ. കോട്ടയത്ത് കോതനല്ലൂരിലും ചങ്ങനാശേരി മാമ്മൂട്ടിലുമാണ് ഷോറൂമുകൾ. ഫോൺ : കോതനല്ലൂർ - 82 34 00 09 99, ചങ്ങനാശേരി - 80 86 17 71 33.