സ്വര കല്യാണം കഴിച്ചത് സഹോദരനെയോ?

Saturday 18 February 2023 6:09 AM IST

ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെയും സമാജ് വാദി പാർട്ടി യുവ നേതാവ് ഫഹദ് അഹമ്മദിന്റെയും വിവാഹം സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം നേടുന്നു.നീണ്ടനാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ ദിവസം ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.

സ്വരയുടെ പഴയൊരു ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മുൻപ് ഫഹദിനെ സ്വര ഭാസ്കർ സഹോദരാ എന്നു അഭിസംബോധന ചെയ്യുന്ന ട്വീറ്റാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ഫഹദിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സ്വര ട്വീറ്റ് ചെയ്തിരുന്നു. ഹാപ്പി ബർത്ത് ഡേ ഫഹദ് മിയാൻ, എന്റെ സഹോദരന്റെ ആത്മവിശ്വാസം അങ്ങനെ തന്നെ തുടരാൻ സാധിക്കട്ടെ. സന്തോഷത്തോടെയിരിക്കുക. നിനക്ക് പ്രായമാവുകയാണ്. ഇനി വിവാഹം കഴിക്കൂ. നല്ലൊരു ജന്മദിനവും ഗംഭീരമായ വർഷവും ആശംസിക്കുകയാണ് സുഹൃത്തേ എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. ഫഹദിനൊപ്പമുള്ള ചിത്രവും സ്വര പങ്കുവച്ചിരുന്നു. എന്റെ വിവാഹത്തിന് വരുമെന്ന് നീ വാക്കു തന്നതാണെന്നും ഞാൻ ഒരു പെൺകുട്ടിയെ കണ്ടെത്തിയെന്നുമായിരുന്നു ഫഹദിന്റെ മറുപടി. സ്വരയെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോൾ ഒരു വിഭാഗം എത്തുന്നത്. സഹോദരനും സഹോദരിക്കും വിവാഹാശംസകൾ, സഹോദരനെയാണോ കല്യാണം കഴിച്ചത് എന്നിങ്ങനെയാണ് കമന്റുകൾ. സമൂഹമാദ്ധ്യമങ്ങളിലെ ഈ അധിക്ഷേപങ്ങളോട് സ്വര ഭാസ്‌കർ ഇതുവരെ പ്രതികരിച്ചിട്ടില്ല.