മുക്ത വീണ്ടും സിനിമയിൽ
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം മുക്ത വീണ്ടും സിനിമയിൽ .ജോഷി ജോൺ സംവിധാനം ചെയ്യുന്ന കുരുവിപാപ്പ എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മുക്ത താമരഭരണി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തുന്നത്. വിവാഹശേഷം അഭിനയത്തോടെ വിട പറയുകയായിരുന്നു. നിലമ്പൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന കുരുവിപാപ്പയിൽ വിനീതും മുക്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ കൈലാഷ്, ലാൽജോസ്, സന്തോഷ് കീഴാറ്റൂർ, കൊല്ലം സുധി, നിയാസ്, മജീദ്, ഇബ്രാഹിം കുട്ടി, അഭിതാറായ്, സീനത്ത്, ജീജ സുരേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. ബിസ്മിത്ത് നിലമ്പൂരും ജാസ്മിൻ ജാസും ചേർന്നാണ് രചന. വിപിൻ മോഹൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വി.ടി. ശ്രീജിത്ത് ആണ് എഡിറ്റർ.സീറോപ്ളസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബഷീർ ആണ് നിർമ്മാണം.പി.ആർ. ഒ ശിവപ്രസാദ്.