ക്ഷേത്രത്തിൽ കവർച്ച

Saturday 18 February 2023 12:32 AM IST

ഉദിയൻകുളങ്ങര: വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിന്റെയും മടപ്പള്ളിയുടെയും വാതിലുകൾ തകർത്താണ് മോഷണം നടന്നത്. മടപ്പള്ളിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ദേവിക്ക് ചാർത്താനുള്ള താലി നിരവധി സ്വർണപ്പൊട്ടുകൾ,വെള്ളിയാഭരണങ്ങൾ തുടങ്ങിയവ മോഷണം പോയി. ഉത്സവം കഴിഞ്ഞ് എണ്ണാനിരുന്ന മൂന്നോളം കാണിക്കവഞ്ചിയും കുത്തിത്തുറന്ന് പണം കവർന്നതായി ക്ഷേത്രഅധികൃതർ പാറശാല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പാറശാല പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയിലാണ്

മോഷണം നടന്നതെന്നാണ് നിഗമനം.