എസ്.എഫ്.ഐ നേതാക്കളെ മർദ്ദിച്ചതായി പരാതി

Saturday 18 February 2023 12:36 AM IST

ഉദിയൻകുളങ്ങര: എസ്.എഫ്..ഐ നേതാക്കളെ എ.ബി.വി.പിക്കാർ ആക്രമിച്ചതായി പരാതി.ധനുവച്ചപുരം ഗവ.ഐ ടി ഐ യിലെ എസ് .എഫ് .ഐ യൂണിയൻ ജനറൽ സെക്രട്ടറിയും മെഷിനിസ്റ്റ് രണ്ടാംവർഷ വിദ്യാർത്ഥിയുമായ ശരത്, യൂണിറ്റ് സെക്രട്ടറിയും ഫിറ്റർ ട്രേഡ് വിദ്യാർത്ഥിയുമായ ധനേഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.വെള്ളിയാഴ്ച രാവിലെ 9.30 ഓടെ ധനുവച്ചപുരം ചെമ്പറ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ 15 ഓളം വരുന്ന എ.ബി.വി.പിക്കാർ മാരകായുധങ്ങളുമായി ആക്രമണം നടത്തിയതായാണ് പൊലീസിനു നൽകിയ പരാതി.ശരത്തും ധനേഷും ഐ.ടി.ഐ യിലേക്ക് ബൈക്കിൽ വരവെ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന്എസ്.എഫ്.ഐ നേതാക്കൾആരോപിക്കുന്നു.കൈയ്ക്കും, തലയിലും കാലിലും ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് എസ് .എഫ് .ഐ യുടെ നേതൃത്വത്തിൽ ധനുവച്ചപുരത്ത് നിന്ന് ഉദിയൻകുളങ്ങര വരെ പ്രതിഷേധ പ്രകടനം നടത്തിയ സമരക്കാർ ദേശീയപാതയിൽ ഏറെ നേരം കുത്തിയിരുന്ന് പ്രതിഷേധിച്ചു.പൊലീസിന്റെ പിടിയിലായ നാലുപേർ വിദ്യാർത്ഥികൾ അല്ലെന്ന് നേതാക്കൾ പറയുന്നു.