രാഷ്ട്രപതി മുഖ്യാതിഥി, ഇഷ യോഗ സെന്ററിൽ ഇന്ന് മഹാശിവരാത്രി ആഘോഷം

Saturday 18 February 2023 4:59 AM IST

കൊച്ചി: കോയമ്പത്തൂർ ഇഷ യോഗ സെന്ററിലെ മഹാശിവരാത്രി ആഘോഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ തമിഴ്‌നാട് സന്ദർശനമാണിത്. സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് വൈകിട്ട് ആറുമുതൽ നാളെ രാവിലെ ആറുവരെയുള്ള ആഘോഷത്തിൽ ആയിരങ്ങൾ പങ്കെടുക്കും. ആഘോഷങ്ങൾ 16 ഭാഷകളിൽ ഓൺലൈനിൽ തത്സമയം സംപ്രേഷണം ചെയ്യും. കൗമുദി ടി.വിയിൽ ഉൾപ്പെടെ പ്രമുഖ ടിവി നെറ്റ് വർക്കുകളിലും സംപ്രേഷണം ഉണ്ടാകും. മഹാശിവരാത്രി മതവിശ്വാസത്തിന്റെയോ വംശത്തിന്റെയോ രാഷ്ട്രത്തിന്റെയോ അല്ലെന്നും ഗ്രഹങ്ങളുടെ സവിശേഷമായ നിലകൾ ഊർജ്ജം പ്രദാനം ചെയ്യുന്ന അപൂർവാനുഭവമാണെന്നും സദ്ഗുരു പറഞ്ഞു. ധ്യാനലിംഗത്തിൽ പഞ്ചഭൂത ആരാധനയോടെയാണ് തുടക്കം. ലിംഗഭൈരവി മഹായാത്ര,സദ്ഗുരുവിന്റെ പ്രഭാഷണം,ധ്യാനം,3ഡി പ്രൊജക്‌ഷൻ വീഡിയോ ഇമേജിംഗ് ഷോയായ ആദിയോഗി ദിവ്യദർശനം എന്നിവയുണ്ടാകും. രാജസ്ഥാനി നാടോടി ഗായകൻ മാമേ ഖാൻ,സിത്താർ വിദഗ്ദ്ധൻ നിലാദ്രികുമാർ,ടോളിവുഡ് ഗായകൻ രാം മിരിയാല,തമിഴ് പിന്നണി ഗായകൻ വേൽമുരുകൻ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷങ്ങൾ കാണാനുള്ള ലിങ്ക്:https://www.youtube.com/watch?v=civCatwZmaU.

ഒൻപത് ഭാഷകളിൽ 'ഇൻ ദി ഗ്രേസ് ഒഫ് യോഗ' എന്ന പ്രത്യേക പരിപാടി നടക്കും. 14 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. ലിങ്ക്:https://isha.sadhguru.org/in/en/grace-of-yoga. രുദ്രാക്ഷദീക്ഷ എന്ന ചടങ്ങും ഉണ്ടാകും. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://mahashivarathri.org/en/rudraksha-diksha