ട്വിറ്റർ മുംബയ്, ഡൽഹി ഓഫീസുകൾ പൂട്ടി
Saturday 18 February 2023 4:02 AM IST
ന്യൂഡൽഹി: ചെലവു ചുരുക്കലിനായി ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുന്ന ട്വിറ്റർ ഡൽഹിയിലെയും മുംബയിലെയും ഓഫീസുകൾ പൂട്ടി. സാങ്കേതിക പ്രവർത്തകർ ജോലി ചെയ്യുന്ന ബംഗുളൂരു ഓഫീസ് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഡൽഹി, മുംബയ് ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 200ലധികം ജീവനക്കാരിൽ 90ശതമാനം പേരെയും പുറത്താക്കിയിരുന്നു.