വാഴപ്പഴ വൈവിദ്ധ്യങ്ങളുമായി ലുലു ബനാന ഫെസ്റ്റ് ഇരുപതിലധികം വാഴപ്പഴ ഇനങ്ങളും ഭക്ഷ്യവിഭവങ്ങളും

Saturday 18 February 2023 4:32 AM IST

തിരുവനന്തപുരം: കേരളത്തിലെ അടക്കം ഇരുപതിലധികം വാഴപ്പഴ ഇനങ്ങളുടെ വൈവിദ്ധ്യങ്ങളുമായി ലുലു ബനാന ഫെസ്റ്റിന് തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. പാചകവിദഗ്ദ്ധ ലക്ഷ്മി നായർ നേന്ത്രപ്പഴ ആകൃതിയിലുള്ള ഭീമൻ കേക്ക് മുറിച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

മലയാളികൾക്ക് സുപരിചിതമായ രസകദളി, പാളയങ്കോടൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ എന്നിവയ്ക്ക് പുറമെ ഔഷധ പ്രാധാന്യമുള്ള മഞ്ഞ നിറത്തിലുള്ള കപ്പപ്പഴം, മട്ടി, മഞ്ഞ റോബസ്റ്റ, കാവേരി, കർപ്പുരവല്ലി തുടങ്ങിയ വ്യത്യസ്ത ഇനങ്ങളും ഫെസ്റ്റിൽ ഇടംനേടിയിട്ടുണ്ട്. ഇതോടൊപ്പം സ്വർണമുഖി ഉൾപ്പെടെയുള്ള ടിഷ്യു കൾച്ചർ വാഴത്തൈകളും ലഭ്യമാണ്. കേക്ക്, പായസം, പുഡ്ഡിംഗ് അടക്കം വാഴപ്പഴം കൊണ്ടുള്ള ഭക്ഷണ വിഭവങ്ങളും ഫെസ്റ്റിലെ പ്രത്യേകതകളാണ്.20ന് ഫെസ്റ്റ് അവസാനിക്കും.

ക്യാപ്ഷൻ: ലുലു ബനാന ഫെസ്റ്റ് പാചക വിദഗ്ദ്ധ ലക്ഷ്മി നായർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ രാജേഷ് ഇ.വി തുടങ്ങിയവർ സമീപം