ചാർജിംഗ് സ്റ്റേഷൻ പ്രതീകാത്മക ഉദ്ഘാടനം

Saturday 18 February 2023 12:00 AM IST

കാഞ്ഞാണി: നിർമ്മാണം പൂർത്തീകരിച്ച് 3 മാസമായിട്ടും ഉദ്ഘാടനം ചെയ്യാത്ത ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ കോൺഗ്രസ് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി മണലൂർ നിയോജകമണ്ഡലത്തിലെ ഏക ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനാണിത്. ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. മണലൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണലൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.വി. അരുൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ. ബാബു. വി.ജി. അശോകൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, പുഷ്പ വിശ്വംഭരൻ, ടോണി അത്താണിക്കൽ, ഷോയ് നാരായണൻ, വേണു കൊച്ചത്ത്, സിന്ധു സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement