ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
Saturday 18 February 2023 12:00 AM IST
ചേർപ്പ്: പനംകുളം ഡി.എം.എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ആദ്യ കർമ്മ പദ്ധതിയായ ഉഷസ് അംഗൻവാടിയുടെ സമർപ്പണം സ്‌കൂൾ മാനേജർ എ.എ. ലത്തീഫ് ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്തിന് താക്കോൽ നൽകി നിർവഹിച്ചു. മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചേർപ്പ് സി.ഐ: ടി.വി. ഷിബു ശതാബ്ദി ആഘോഷ പ്രഖ്യാപനം നടത്തി. സ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.ബി. റീജ, പഞ്ചായത്ത് അംഗം ജയ, എ.ഇ.ഒ: എം.വി. സുനിൽകുമാർ, കെ.ആർ. സിദ്ധാർത്ഥൻ, ഐഷാ ബീവി, ദീപ അജിത്, ഇബ്രാഹിംകുട്ടി, ഷാലി എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർത്ഥി കെ.എസ്. ആദമ്മുവിനെ ആദരിച്ചു.