മുൻ മന്ത്രി ജി.സുധാകരനെ സന്ദർശിച്ച് എം.എ.ബേബിയും ബെറ്റിയും

Saturday 18 February 2023 1:28 AM IST
സി.പി.എം ബ്യൂറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റിയും ജി.സുധാകരനൊപ്പം. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ സമീപം

ആലപ്പുഴ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റിയും മുൻ മന്ത്രി ജി,സുധാകരനെ പുന്നപ്രയിലെ വീട്ടിലെത്തി സന്ദർശിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും ഒപ്പമുണ്ടായിരുന്നു. 53 വർഷങ്ങൾക്ക് മുമ്പ് പ്രാക്കുള ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് പ്രക്ഷോഭത്തിന്റെ പേരിൽ സ്‌കൂളിൽ നിന്ന് നടപടിയുണ്ടായപ്പോൾ ബെറ്റിയെ തിരികെ പ്രവേശിപ്പിക്കാൻ ജി.സുധാകരൻ സ്‌കൂളിൽ പ്രതിഷേധ യോഗം നടത്തിയ കാര്യം ബേബി ഓർത്തെടുത്തു. കൊല്ലത്തെ അനുഭവങ്ങളെപ്പറ്റി എഴുതണമെന്നും അദ്ദേഹം സുധാകരനോട് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒരുമിച്ച് കഴിഞ്ഞവരാണ് ഇരുവരും. ജി.സുധാകരൻ വസതിയിൽ തയ്യാറാക്കിയിട്ടുള്ള മെമന്റോകളുടെ ശേഖരവും കണ്ടാണ് എം.എ.ബേബിയും ബെറ്റിയും മടങ്ങിയത്. എൻ.ശ്രീധരൻ ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എ.ബേബി.