തുറന്ന വായനശാല ഉദ്ഘാടനം

Saturday 18 February 2023 12:31 AM IST
ലജനത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ സജ്ജീകരിച്ച തുറന്ന വായനശാല നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ സജ്ജീകരിച്ച തുറന്ന വായനശാല നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് സംസ്ഥാന സെൽ വിഭാവനം ചെയ്ത പുസ്തക തണൽ എന്ന പദ്ധതിയുടെ ഭാഗമായാണ് വായനശാല ക്രമീകരിച്ചത്. 200ലധികം പുസ്തകങ്ങൾ ഇവിടുണ്ട്. ലജനത്തുൽ മുഹമ്മദിയ സ്‌കൂൾ മാനേജർ എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എ.അഷ്‌റഫ് കുഞ്ഞാശാൻ , പി.ടി.എ പ്രസിഡന്റ് എസ്.എം.അസ്ലം, ആശുപത്രി സൂപ്രണ്ട് ഡോ.സുജാത, ആർ.എം.ഒ ഉമാദേവി, എസ്.എം.സി ചെയർമാൻ എ.കെ ഷൂബി, പ്രോഗ്രാം ഓഫീസർ എൻ.ഷഹീർ എന്നിവർ സംസാരിച്ചു.