ബസിൽ കാമറ : സമയം നീട്ടണം

Saturday 18 February 2023 1:32 AM IST
കാമറ

ആലപ്പുഴ: സ്വകാര്യബസുകളിൽ കാമറ ഘടിപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയം അപര്യാപ്തമാണെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പതിനയ്യായിരം രൂപ ചെലവുവരുന്ന കാമറകളാണ് ബസുകളിൽ സ്ഥാപിക്കേണ്ടത്. ഇത്രയും തുക മുടക്കി കാമറകൾ ഘടിപ്പിക്കാനുള്ള ധനസ്ഥിതി ഇന്ന് ഉടമകൾക്കില്ല. സർക്കാർ നയം നടപ്പാക്കാൻ സർക്കാരാണ് പണം മുടക്കേണ്ടതെന്നും ബസുകൾ ഫിറ്റ്നസിനുവേണ്ടി ഹാജരാക്കുന്നതുവരെ സമയം നീട്ടി അനുവദിച്ചും ചെലവ് സർക്കാർ വഹിച്ചും പുതിയ ഉത്തരവുണ്ടാകണമെന്നും കെ.ബി.ടി.എ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ അദ്ധ്യക്ഷനായി. ഗോകുലം ഗോകുൽദാസ്, കെ.ബി.സുരേഷ് കുമാർ, കെ.കെ.സത്യൻ, കെ.എ.നജീബ്, കെ.രാധാകൃഷ്ണൻ, എസ്.എം.നാസർ, എൻ.സലിം, ടി.വി.ഷാജിലാൽ എന്നിവർ സംസാരിച്ചു.