ആപത് മിത്ര സംസ്ഥാന തല പരിശീലനം

Friday 17 February 2023 11:34 PM IST

പയ്യന്നൂർ : ഫയർ ആൻ്റ് റസ്‌ക്യൂ സ്റ്റേഷനിൽ ആപത് മിത്ര സംസ്ഥാന തല പരിശീലന പരിപാടികൾക്ക് തുടക്കമായി.

പയ്യന്നൂർ തഹസിൽദാർ.

പി . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ

ടി. കെ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസി: സ്റ്റേഷൻ ഓഫീസർ ഒ. സി. കേശവൻ നമ്പൂതിരി, ഓഫീസർമാരായ മുരളി നടുവലത്ത്, പി. വി. സുമേഷ്, ഡെപ്യൂട്ടി തഹസിൽദാർ പി. പി. അജയകുമാർ സംസാരിച്ചു. പയ്യന്നൂർ, പെരിങ്ങോം, തളിപറമ്പ് നിലയ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട സേനാംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. ജില്ലാ തല പരിശീലനം പൂർത്തിയാക്കിയവർക്കാണ് ആറ് ദിവസം സംസ്ഥാന തല പരിശീലനം നൽകുന്നത്.

സംസ്ഥാന പരിശീലകരായ കെ. ഹരിനാരായണൻ , പി.വി.സുമേഷ് , എ ,സിനീഷ് , പി.വി. നിമേഷ് , പി .എ. അനൂപ് , പി.വി.ഷൈജു , രാമകൃഷ്ണ എന്നിവർ നേതൃത്വം നൽകി.