ഭക്ഷ്യധാന്യക്കിറ്റ് വിതരണം
Saturday 18 February 2023 1:33 AM IST
അമ്പലപ്പുഴ : കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വ്യാസമഹാസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി വിതരണോദ്ഘാടനം നിർവഹിച്ചു. കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളെ സർക്കാർ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് സർക്കാർ നൽകിവരുന്ന 10 ലക്ഷം രൂപ അപര്യാപ്തമായതിനാൽ സർക്കാർ തന്നെ സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗം സുമിത, വ്യാസമഹാസഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ , ജി.പരമേശ്വരൻ ,ജയരാജ് കട്ടറ ,കൈലാസം രാജപ്പൻ ,സുബിൻ ബലഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു .