ക്ഷേത്രകലാ അക്കാഡമിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു

Friday 17 February 2023 11:35 PM IST

പഴയങ്ങാടി : ക്ഷേത്രകലാ അക്കാഡമി പുതിയ ഭരണസമിതി സ്ഥാനാരോഹണം മാടായിക്കാവ് പരിസരത്ത് എം വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .മലബാർ ദേവസ്വം ബോർഡ് അംഗം കെ..നാർദനൻ അധ്യക്ഷനായി. മാടായിക്കാവ് മൂത്ത പിടാരർ ടി ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയായി. ക്ഷേത്രകലാ അക്കാദമി നിയുക്ത സെക്രട്ടറി കൃഷ്ണൻ നടുവലത്ത് പുതിയ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടുത്തി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി.നന്ദകുമാർ ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിനുള്ള ഉപഹാര സമർപ്പണം മുൻക്ഷേത്ര കലാ അക്കാദമി ചെയർമാൻ കെഎച്ച് സുബ്രഹ്മണ്യനും മുൻ ഭരണസമിതിയങ്ങങ്ങൾക്കുള്ള ഉപഹാര സമർപ്പണം മുൻ എം എൽ എ ടി വി രാജേഷും നിർവഹിച്ചു. അക്കാദമി സ്‌പെഷൽ ഓഫീസർ എൻ.കെ.ബൈജു വിശദീകരണം നടത്തി. വാർഡംഗം ടി.പുഷ്പ, ചിറക്കൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എം.അരവിന്ദാക്ഷൻ, മാടായിക്കാവ് മാനേജർ എൻ.നാരായണ പിടാരർ, സംഘാടകസമിതി വൈസ് ചെയർമാൻ എം.രാമചന്ദ്രൻ, നിയുക്ത ക്ഷേത്രകലാ അക്കാഡമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ.പത്മനാഭൻ സ്വാഗതവും ജോയിന്റ് കൺവീനർ കെ.വി.എൻ.ബൈജു നന്ദിയും പറഞ്ഞു.