മാന്നാറിൽ ഇന്ന് ഗതാഗത നിയന്ത്രണം
Saturday 18 February 2023 12:34 AM IST
മാന്നാർ: തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള എതിരേൽപ്പ് നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ മാന്നാർ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാവേലിക്കര ഭാഗത്തുനിന്ന് തിരുവല്ലയിലേക്ക് വരുന്ന വാഹനങ്ങൾ കോയിക്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് എണ്ണയ്ക്കാട്, ബുധനൂർ വഴി പാണ്ടനാട് മിത്രമഠം പാലം വഴി എം.സി റോഡിൽ എത്തണം. തിരുവല്ലയിൽ നിന്ന് മാവേലിക്കരയിലേക്ക് വരുന്ന വാഹനങ്ങൾ പരുമല ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിമല പാലം, ബുധനൂർ, എണ്ണക്കാട് വഴി കോയിക്കൽ ജംഗ്ഷനിൽ എത്തി പോകണമെന്ന് മാന്നാർ സി.ഐ ജോസ് മാത്യു അറിയിച്ചു