ക്ഷീരവർദ്ധിനി ക്യാമ്പ്
Saturday 18 February 2023 1:37 AM IST
അമ്പലപ്പുഴ: ആമയിട ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെയും ആഭിമുഖ്യത്തിൽ 21, 22 തീയതികളിൽ സംഘത്തിന്റെ പ്രവർത്തന മേഖലയിൽ വിവിധ സ്ഥലങ്ങളിൽ വച്ച് ക്ഷീരവർദ്ധിനി ക്യാമ്പ് നടത്തും. അസുഖം ബാധിച്ച കന്നുകാലികളെ സൗജന്യമായി ചികിത്സിക്കുക, പലപ്രാവശ്യം കൃത്രിമ ബീജ സങ്കലനം നടത്തിയിട്ടും ഗർഭം ധരിക്കാത്ത കന്നുകാലികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുക , കന്നുകാലികളെ സബ്സിഡി നിരക്കിൽ ഇൻഷ്വർ ചെയ്യുക തുടങ്ങിയവ ക്യാമ്പിലുണ്ടാകും.