ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം

Saturday 18 February 2023 2:17 AM IST

ചാവക്കാട്: ചാവക്കാട് മണത്തലയിലെ എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാകർമ്മം ഇന്ന്. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയനിൽ ഇന്നലെ വൈകിട്ടെത്തിച്ച പഞ്ചലോഹ വിഗ്രഹം ഇന്ന് രാവിലെ ഗുരുവായൂരിൽ നിന്നും ഘോഷയാത്രയായി മണത്തല എസ്.എൻ.ഡി.പി ശാഖ ഗുരുമന്ദിരത്തിലെത്തിക്കും. തുടർന്ന് പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി പരാനന്ദ സ്വാമികൾ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. പ്രതിഷ്ഠാ കർമ്മത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് രാവിലെ ആറിന് തുടക്കമാകും. 7ന് ഗുരുപൂജ, 9.30 ന് ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം. തുടർന്ന് 10.30 ന് പ്രതിഷ്ഠാകർമ്മം നടക്കും. ഗുരുസ്മരണയിൽ യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷനാകും. പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി പരാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി പി.എ സജീവൻ വിശിഷ്ടാതിഥിയാകും. വിശ്വനാഥ ക്ഷേത്രം പ്രസിഡന്റ് പ്രൊഫ.സി.സി വിജയൻ, ശാഖാ പ്രസിഡന്റ് എ.എസ് വിജയൻ, സെക്രട്ടറി പി.സി.സുനിൽകുമാർ എന്നിവർ സംസാരിക്കും.

Advertisement
Advertisement