അയനം എ.അയ്യപ്പൻ കവിതാ പുരസ്‌കാരം

Saturday 18 February 2023 2:39 AM IST

തൃശൂർ: അയനം സാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് അയനം എ.അയ്യപ്പൻ കവിതാപുരസ്‌കാരം എം.എസ്.ബനേഷിന് 20ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.സി.നാരായണൻ സമ്മാനിക്കും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിക്കും. അൻവർ അലി, കുഴൂർ വിത്സൻ, ഡോ.അനു പാപ്പച്ചൻ, ഡോ.രോഷ്‌നി സ്വപ്‌ന, സുബീഷ് തെക്കൂട്ട്, ടി.ജി.അജിത, എം.ആർ.മൗനീഷ് എന്നിവർ സംസാരിക്കും.