മോദിയെ വിമർശിച്ച സോറസിനെതിരെ രൂക്ഷ വിമർശനവുമായി സ്മൃതി

Saturday 18 February 2023 2:53 AM IST

ന്യൂഡൽഹി : അദാനി വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയ ദുർബലപ്പെടുത്തുമെന്നും ഇന്ത്യയിൽ ഒരു ജനാധിപത്യ പുനരുജ്ജീവനം പ്രതീക്ഷിക്കുന്നുമെന്ന ഹംഗറി - അമേരിക്കൻ ശതകോടീശ്വരനും ബിസിനസുകാരനുമായ ജോർജ് സോറോസിന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രം രംഗത്തെത്തി. സോറോസിന്റെ പരാമർശം ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണെന്നും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള വിദേശശക്തികളുടെ കടന്നുകയറ്റ ശ്രമത്തെ ചെറുക്കുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ബാങ്ക് ഒഫ് ഇംഗ്ലണ്ട് തകർത്ത സോറോസ് സാമ്പത്തിക കുറ്റവാളിയാണെന്നും സ്മൃതി കൂട്ടിച്ചേർത്തു.