നേപ്പാൾ വിമാന ദുരന്തം: പൈലറ്റിന്റെ പിഴവെന്ന് റിപ്പോർട്ട്
Saturday 18 February 2023 6:39 AM IST
കാഠ്മണ്ഡു : നേപ്പാളിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി എയർലൈൻസ് വിമാനാപകടം പൈലറ്റുമാരിൽ ഒരാളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമെന്ന് സൂചന. ജനുവരി 15നാണ് കാഠ്മണ്ഡുവിൽ നിന്ന് പറന്ന വിമാനം ലാൻഡിംഗിന് തൊട്ടുമുന്നേ പൊഖാറയിൽ തകർന്നു വീണത്. ലാൻഡിംഗ് ക്രമീകരിക്കുന്നതിന് കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവറിന് പകരം പൈലറ്റുമാരിൽ ഒരാൾ എൻജിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് ഉപയോഗിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.