റഷ്യൻ ചാരന് 13 വർഷം തടവ്

Saturday 18 February 2023 6:39 AM IST

ലണ്ടൻ : ബെർലിനിലെ ബ്രിട്ടീഷ് എംബസിയിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി റഷ്യക്ക് നൽകിയ സുരക്ഷാ ജീവനക്കാരന് 13 വർഷവും രണ്ട് മാസവും ജയിൽ ശിക്ഷ. ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിയായ എം.ഐ5 നടത്തിയ അന്വേഷണത്തിലാണ് ഡേവിഡ് സ്മിത്ത് ( 58 ) എന്നയാൾ വലയിലായത്. നാല് വർഷമായി എംബസിയിൽ ജോലി ചെയ്ത ഇയാൾ 2020ൽ ഒരു റഷ്യൻ ജനറലിന് സഹപ്രവർത്തകരുടെ പേര്, വിലാസം, ഫോൺ നമ്പർ, എംബസിയിലെ സന്ദർശകരുടെ വിവരങ്ങൾ തുടങ്ങിയവ കൈമാറിയെന്ന് കണ്ടെത്തി. 2018 മുതൽ ഇയാൾ രഹസ്യ രേഖകൾ ശേഖരിച്ചു. ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഇയാൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുകൂലിയാണ്. വിവരങ്ങൾ ചോർത്തിയതിന് ഇയാൾക്ക് പണം ലഭിച്ചെന്ന് പറയുന്നു.