ആരാധകർക്ക് സൗജന്യ വിനോദയാത്രയുമായി വിജയ് ദേവരകൊണ്ട

Sunday 19 February 2023 6:05 AM IST

ആരാധകർക്ക് സൗജന്യ വിനോദ യാത്ര പാക്കേജുമായി വീണ്ടും വിജയ് ദേവരകൊണ്ട. ഈ വർഷത്തെ ആദ്യ ബാച്ചിൽ 100 ആരാധകരുമായി മണാലിയിലേക്കു വിമാനം പുറപ്പെടുന്ന വീഡിയോ വിജയ് ദേവരകൊണ്ട സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ആവേശഭരിതരായ ആരാധകരെ വീഡിയോയിൽ കാണാം.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു ഉള്ളവരാണ് ഇവർ. ദേവരാസൻ എന്ന ഹാഷ് ടാഗിൽ ആണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. 2017 മുതൽ ക്രിസ്‌മസ് - ന്യൂഇയർ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനങ്ങൾ വിജയ് ദേവരകൊണ്ട നൽകിയിരുന്നു. കഴിഞ്ഞ ക്രിസ്മസിന് 100 ആരാധകർക്ക് പതിനായിരം രൂപ വീതം സമ്മാനമായി നൽകി. അതേസമയം ഖുശി ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം. സാമന്തയാണ് നായിക.ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സാമന്ത ഉടൻ ജോയിൻ ചെയ്യും.