മഞ്ജു വാര്യർ ഇനി ബിഎംഡബ്‌ള്യു ബൈക്കിൽ

Sunday 19 February 2023 6:00 AM IST

റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണമെന്ന് മഞ്ജു വാര്യർ

ബൈ​ക്ക് ​സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന​ ​സ്വപ്നം സ​ഫ​ല​മാ​ക്കി​ ​മ​ഞ്ജു​ ​വാ​ര്യ​ർ.ബി​.എം​.ഡ​ബ്‌​ള്യു​വി​ന്റെ​ ​അ​ഡ്വ​ഞ്ച​ർ​ ​ടൂ​റ​ർ​ 1250​ ​ജി.​എ​സാ​ണ് ​മ​ഞ്ജു​വി​ന്റെ​ ​ഗാ​രേ​ജി​ൽ​ ​ഇ​ടം​പി​ടി​ച്ച​ത്.​ ​ഏ​ക​ദേ​ശം​ 30 ല​ക്ഷം​ ​രൂ​പ​യാ​ണ് ​വാ​ഹ​ന​ത്തി​ന്റെ​ ​എ​ക്സ് ​ഷോ​റൂം​ ​വി​ല.​ ​കൊ​ച്ചി​യി​ലെബി​.എം​.ഡ​ബ്‌​ള്യു​ ​മോ​ട്ട​റാ​ഡ് ​വി​ത​ര​ണ​ക്കാ​രാ​യ​ ​ഇ​ ​വി.​ ​എ​മ്മി​ൽ​ ​നി​ന്നാ​ണ് ​മ​ഞ്ജു​ ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ് ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ ​ഒാ​ടി​ക്കാ​നു​ള്ള​ ​ലൈ​സ​ൻ​സ് ​മ​ഞ്ജു​ ​നേ​ടി​യ​ത്.​ ​ബൈ​ക്ക് ​ഒാ​ടി​ക്കാ​നു​ള്ള​ ​ത​ന്റെ​ ​ആ​ഗ്ര​ഹം​ ​അ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​മി​ഴ് ​ന​ട​ൻ​ ​അ​ജി​ത്തി​നൊ​പ്പ​മു​ള്ള​ ​ല​ഡാ​ക് ​യാ​ത്ര​യാ​ണ് ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​ലൈ​സ​ൻ​സ് ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​വ​രാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​മ​ഞ്ജു​ ​പ​റ​യു​ന്നു.​ ​ബി​.എം​. ഡ​ബ്‌​ള്യു​വി​ന്റെ​ ​ആ​ർ​ 1250​ ​ജി.​എ​സ് ​അ​ഡ്വ​ഞ്ച​ർ​ ​ബൈ​ക്കി​ലാ​യി​രു​ന്നു​ ​അ​ജി​ത് ​ല​ഡാ​ക് ​യാ​ത്ര​ ​ന​ട​ത്തി​യ​ത്.​ ​അ​തേ​ ​സീ​രി​സി​ൽ​പ്പെ​ട്ട​ ​ആ​ർ​ 1250​ ​ജി.​എ​സ് ​എ​ന്ന​ ​ബൈ​ക്കാ​ണ് ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​വാ​ങ്ങി​യ​ത്.​ ​ധൈ​ര്യ​ത്തി​ന്റെ​ ​ചെ​റി​യൊ​രു​ ​കാ​ൽ​വ​യ്പ് .​ന​ല്ലൊ​രു​ ​തു​ട​ക്ക​മാ​ണ്.​ ​ന​ല്ലൊ​രു​ ​റൈ​ഡ​റാ​കാ​ൻ​ ​ഇ​നി​യും​ ​ഒ​രു​പാ​ട് ​മു​ന്നോ​ട്ട് ​പോ​കേ​ണ്ട​തു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​റോ​ഡി​ൽ​ ​എ​ന്നെ​ ​ക​ണ്ടാ​ൽ​ ​ദ​യ​വാ​യി​ ​സ​മാ​ധാ​ന​ത്തോ​ടെ​ ​സ​ഹ​ക​രി​ക്ക​ണം.​ ​പ്ര​ചോ​ദ​ന​മാ​യ​തി​ന് ​ന​ന്ദി​ ​അ​ജി​ത് ​കു​മാ​ർ​ ​സാ​ർ.​ ​മ​ഞ്ജു​ ​സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.മ​ഞ്ജു​വി​ന്റെ​ ​ഗാ​രേ​ജി​ൽ​ ​മി​നി​കൂ​പ്പ​ർ​ ​എ​സ്.​ഇ​യും​ ​മാ​രു​തി​ ​ബ​ലേ​നെ​യും​ ​റേ​ജ് ​റോ​വ​റു​മു​ണ്ട്.​ ​മി​നി​ ​കൂ​പ്പ​റി​ന്റെ​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​മാ​ണ് .​ ​ക​സ്റ്റം​ ​പെ​യി​ന്റി​ൽ​ ​വ​രു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​മി​നി​ ​കൂ​പ്പ​ർ​ ​എ​സ് ​ഇ​യാ​ണ് ​മ​ഞ്ജു​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.