കണ്ണൂർ സ്‌ക്വാഡ്, മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രം പുറത്ത്
റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രം പുറത്ത്. പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം ആദ്യമായാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. മുടി ഒരു വശത്തേക്ക് ചീകി ഡെനിം ഷർട്ട് ധരിച്ച് നടൻമാരായ റോണി ഡേവിഡിനോടും അസീസ് നെടുമങ്ങാടിനോടും സംസാരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ.ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് സംവിധായകനായി അരങ്ങേറ്റം നടത്തുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൂനെയ്ക്കുശേഷം കൊച്ചിയിലും ചിത്രീകരണം ഉണ്ടാവും. മാർച്ച് മദ്ധ്യം വരെ ചിത്രീകരണം നീളും.
.കഥ മുഹമ്മദ് ഷാഫി. തിരക്കഥ: റോണി ഡേവിഡ്, മുഹമ്മദ് ഷാഫി.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ.