കിടക്ക പങ്കിട്ടാൽ അവസരം,വരലക്ഷ്മി

Sunday 19 February 2023 6:00 AM IST

സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടാൻ തയ്യാറാവണമെന്ന് തെന്നിന്ത്യൻ താരം ശരത്‌കുമാറിന്റെ മകളും ചലച്ചിത്ര താരവുമായ വരലക്ഷ്‌മി. എത്ര വലിയ താരത്തിന്റെ മകളായാലും ഇതു ബാധകമാണെന്ന് വരലക്ഷ്‌മി വെളിപ്പെടുത്തി. സിനിമയിൽ സജീവമായ വരലക്ഷ്‌മിയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കിടക്ക പങ്കിട്ടാൽ അവസരം തരാമെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ട്. സിനിമയിൽ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടികൾ. കൂടെക്കിടക്കാൻ തയ്യാറാവാത്തതുകൊണ്ടുതന്നെ നിരവധി സിനിമകൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സിനിമയിൽ പെട്ടെന്നൊരു വളർച്ച ഉണ്ടാവാത്തത്. നിർമ്മാതാവ്, സംവിധായകൻ, നടൻ എന്നിവരുമായി കിടക്ക പങ്കിട്ടാൽ സിനിമയിൽ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കും.വരലക്ഷ്‌മി പറഞ്ഞു.മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാളത്തിലേക്ക് എത്തിയ വരലക്ഷ്മി കാറ്റ്, മാസ്റ്റ‌ർപീസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.