മണൽ കടത്തൽ: പ്രധാനി പിടിയിൽ

Sunday 19 February 2023 12:34 AM IST

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഇളപ്പുങ്കൽ ഭാഗത്തു നിന്ന് മണൽ കടത്തിയ കേസിലെ പ്രധാനിയെ പൊലീസ് പിടികൂടി. ഇളപ്പുങ്കൽ കറുകാഞ്ചേരിയിൽ ഷമീറിനെയാണ് (33) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ഇവിടെ നിന്ന് മണൽ കടത്തിയ മഹേഷ്, ഷാജി എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് ഷമീറിനെപറ്റി വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ മണൽ കടത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് കണ്ടെത്തിയത് സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബു മോൻ, സി.പി.ഒമാരായ ജിനു കെ.ആർ, അനീഷ് കെ.സി, ഷമീർ ബി, ശ്യാംകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.