ബഹുനില മന്ദിരോദ്ഘാടനം
Sunday 19 February 2023 1:05 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ: മോഡൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 21ന് നടക്കും. ഉച്ച കഴിഞ്ഞ് 2 ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിക്കും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എസ്. കുമാരി മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ വികസന രേഖ വി.എസ്. വിജയകുമാറും, റിപ്പോർട്ട് ഡി. ജയദാസും അവതരിപ്പിക്കും. തുളസീധരൻ പിള്ള, ഗിരിജ ടീച്ചർ, സുജി, വി.കെ. അശോക് കുമാർ, ബിന്ദു ജി.ഐ, വിജയകുമാരൻ നമ്പൂതിരി തുടങ്ങിയവർ സംസാരിക്കും.