വർക്കല നഗരസഭ വികസന സെമിനാർ
Sunday 19 February 2023 1:05 AM IST
വർക്കല: വർക്കല നഗരസഭ വികസന സെമിനാർ അഡ്വ :വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ കുമാരി സുദർശനി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നിതിൻനായർ,ബീവിജാൻ,അജയകുമാർ കൗൺസിലർമാരായ പി.എം. ബഷീർ,ആർ.അനിൽകുമാർ,നഗരസഭ സെക്രട്ടറി ഡി. വി.സനൽകുമാർ എന്നിവർ സംസാരിച്ചു.