മാടപ്പള്ളി ബ്ലോക്ക് വികസന സെമിനാർ
Sunday 19 February 2023 12:08 AM IST
ചങ്ങനാശേരി: 2023-24 വാർഷിക പദ്ധതി രൂപീകരണത്തിനായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനു ജോബ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. മണിയമ്മ രാജപ്പൻ, റോസമ്മ മത്തായി, ബിന്ദു ജോസഫ്, ടി.രഞ്ജിത്ത്, അലക്‌സാണ്ടർ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, ലൈസമ്മ ആന്റണി, ബീനാകുന്നത്ത്, സൈന തോമസ്, ആനി രാജു, ബെന്നി ഇളംങ്കാവിൽ എന്നിവർ പങ്കെടുത്തു. സുനിതാ സുരേഷ് സ്വാഗതവും ഷാജി ജേക്കബ് നന്ദിയും പറഞ്ഞു.