പെരുന്തട്ട് സ്റ്റേഡിയം നിർമ്മാണോദ്ഘാടനം

Sunday 19 February 2023 12:11 AM IST

തലയോലപ്പറമ്പ്: വെള്ളൂർ പഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്റി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. സി.കെ. ആശ അദ്ധ്യക്ഷത വഹിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. ശരത്, വാർഡ് മെമ്പർ സച്ചിൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കായിക വകുപ്പ് മൂന്നു കോടി രൂപയ്‌ക്കാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. സി.കെ. ആശ എം.എൽ.എയുടെ ശ്രമഫലമായാണ് സ്റ്റേഡിയം നിർമ്മാണത്തിന് ബജ​റ്റിൽ തുക വകയിരുത്തിയത്. ഒരു സ്റ്റേഡിയം പോലുമില്ലാത്ത വൈക്കം നിയോജക മണ്ഡലത്തിൽ, വെള്ളൂർ പഞ്ചായത്തിലെ ഇരുമ്പയം പെരുന്തട്ടിൽ സ്റ്റേഡിയം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.