സീറ്റൊഴിവ്

Sunday 19 February 2023 1:09 AM IST

തിരുവനന്തപുരം:കേരള സർവകലാശാല തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം കാര്യവട്ടം സർവകലാശാല ക്യാമ്പസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ഏതാനും സീറ്റ് ഒഴിവുണ്ട്.പ്ലസ്ടു,പ്രീ ഡിഗ്രിയാണ് യോഗ്യത.9,000 രൂപയാണ് കോഴ്സ് ഫീസ്.ഉയർന്ന പ്രായപരിധിയില്ല.താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും ഫോട്ടോയും സഹിതം പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡൻസ് സെന്റർ ക്യാമ്പസിലെ സി.എ.സി.ഇ.ഇ ഓഫീസിൽ ഹാജരാകണം. ഫോൺ : 0471 2302523.കാഞ്ഞിരംകുളം ഗവ. കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ആരംഭിച്ച ലൈബ്രറി ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്-സി) കോഴ്സിലും സീറ്റൊഴിവുണ്ട്.ഫോൺ : 9447713320