വിവ കേരളം കാമ്പയിൻ
പയ്യന്നൂർ : വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ബ്ലോക്ക് ഓഫീസ് പരിസരത്ത് പെൺ വെളിച്ചം വനിത കൂട്ടായ്മയും ദീപം തെളിയിക്കൽ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ശശിധരൻ എടവലത്ത് അദ്ധ്യക്ഷത വഹിച്ചു. എൽ.എച്ച്. എസ് പി.വി.രേണുക, എച്ച് .ഐ. ഇ. നന്ദകുമാർ, ഇ.വി.വൽസല ,പി.ആർ.ഒ.,വി.വി.മനീഷ്, ആർ.സന്തോഷ് കുമാർ സംസാരിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബിന്ദു നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വത്സല, എ.വി.സുനിത, കെ.പി.ദിനേശൻ , അബ്ദുഖാദർ, പി.ഇന്ദിര , ടി.ശോഭനദേവി സംസാരിച്ചു. ഡോ.ടി.പി.ഭവ്യ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ് നന്ദിയും പറഞ്ഞു.