എക്സ്റ്റൻഷൻ സെന്ററുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

Sunday 19 February 2023 1:49 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ പ്രോജക്ടായ സി.ഡി.ടി.പി 2023-2024 വർഷത്തേക്ക് എക്സ്റ്റൻഷൻ സെന്ററുകൾ
ആരംഭിക്കാൻ സി.ഡി.ടി.പി. ഗൈഡ് ലൈൻ അനുശാസിക്കുന്ന
യോഗ്യതയുള്ള തിരുവനന്തപുരത്തെ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ
ക്ഷണിക്കുന്നു. ലെറ്റർപാഡിൽ സ്ഥാപനത്തെ സംബന്ധിച്ച വിശദ വിവരങ്ങൾ, പ്രദേ
ശത്തെ മേൽപറഞ്ഞ വിഭാഗം ഗുണഭോക്താകൾക്ക് പ്രയോജനകരമായ
കോഴ്സുകൾ എന്നിവ ഉൾപ്പെടുത്തി ഫെബ്രുവരി 28ാം തീയതിയ്ക്കകം
അപേക്ഷിക്കണം. സാമൂഹിക,സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പിന്നാക്കം നിൽക്കുന്നവർ,സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ,
.ഔപചാരിക നൈപുണ്യ പരിശീലനം നേടിയിട്ടില്ലാത്തവർ, ശാരീരിക
വൈകല്യം സംഭവിച്ചവർ എന്നിവരാണ് ഗുണഭോക്താക്കൾ.കോഴ്സുകളുടെ വിശദാംശങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ സി.ഡി.ടി.പി. യിൽ ലഭ്യമാണ്.

Advertisement
Advertisement