വർണക്കാഴ്ചയായി​ പടനി​ലം കെട്ടുത്സവം

Sunday 19 February 2023 12:54 AM IST
Pad

ചാ​രും​മൂ​ട് : മഹാശി​വരാത്രി​ ദി​നമായ ഇന്നലെ പ​ട​നി​ലം പ​ര​ബ്ര​ഹ്മ​ക്ഷേ​ത്ര​ത്തി​ലെ കാളകെട്ടുത്സവ ദർശനത്തി​നായി​ നാടി​ന്റെ നാനാഭാഗങ്ങളി​ൽ നി​ന്ന് എത്തി​യത് ആയി​രങ്ങൾ. 16 ക​ര​ക​ളിൽ നി​ന്നു​ള്ള പ​ടു​കൂ​റ്റൻ ജോ​ടി​ കെ​ട്ടു​കാ​ള​ക​ളും, മൂ​ന്ന് നേർ​ച്ച ജോടി​ ​കെ​ട്ടു​കാ​ള​ക​ളും കു​ട്ടി​ക​ളു​ടെ കെ​ട്ടു​കാ​ഴ്ച​ക​ളും വൈ​കി​​ട്ട് അ​ഞ്ചോ​ടെ ക്ഷേ​ത്ര​മൈ​താ​നി​യിൽ അ​ണി​നി​ര​ന്നു .പാ​ല​മേൽ,ഇ​ട​പ്പോൺ,മു​തു​കാ​ട്ടു​ക​ര,ന​ടു​വി​ലേ​മു​റി,ത​ത്തം​മു​ന്ന,നെ​ടു​കു​ള​ഞ്ഞി​മു​റി,ഉ​ള​വു​ക്കാ​ട്,കി​ട​ങ്ങ​യം,പ​ഴ​ഞ്ഞി​ക്കോ​ണം,പു​ലി​മേൽ,ഇ​ട​ക്കു​ന്നം,പാ​റ്റൂർ,പു​തു​പ്പ​ള്ളി​കു​ന്നം,എ​രു​മ​ക്കു​ഴി,കു​ട​ശ്ശ​നാ​ട്,പ​ള്ളി​ക്കൽ ​പ​യ്യ​ന​ല്ലൂർ ക​ര​ക​ളിൽ നി​ന്നാ​ണ് കെ​ട്ടു​കാ​ഴ്ച​കൾ എത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ന് വ​ലം​വച്ച് അ​നു​ഗ്ര​ഹം വാ​ങ്ങിയ ശേഷം കെട്ടുകാഴ്ചകൾ ക​ര​കൾ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥാ​ന​ങ്ങ​ളിൽ നി​രന്നു . തുടർന്ന് സം​ഗീ​ത​സ​ദ​സ്,സി​നി​മാ​റ്റി​ക് ഡ്രാ​മ​ എ​ന്നി​വ ന​ട​ന്നു . ഇന്നലെ രാ​വി​ലെ ന​ട​ന്ന ഉ​രു​ളി​ച്ച​ വ​ഴി​പാ​ടും കാ​വ​ടി​യാ​ട്ട​വും ഉണ്ടായി​രുന്നു. 16ക​ര​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങൾ കേ​ന്ദ്രീ​ക​രി​ച്ച് ഘോ​ഷ​യാ​ത്ര​യാ​യാ​ണ് കൂ​ട്ട​ക്കാ​വ​ടി​കൾ പ​ട​നി​ലം ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. വാ​ദ്യ​മേ​ള​ങ്ങൾ അ​ക​മ്പ​ടി സേ​വി​ച്ചു .

ഇ​ന്ന് രാ​വി​ലെ ആ​റു​മു​തൽ നൂ​റ​നാ​ടി​ന്റെ ത​ന​തു​പൈ​തൃ​ക​മാ​യ ന​ന്ദി​കേ​ശ ശി​ല്പ​ഭം​ഗി കാ​ണു​തി​നാ​യി ന​ന്ദി​കേ​ശ ദർ​ശ​നം,ഏ​ഴി​ന് നി​റ​പ​റ സ​മർ​പ്പ​ണം,വൈകി​ട്ട് ആ​റി​ന് പാ​ണ്ടി​മേ​ളം.രാ​ത്രി എ​ട്ടി​ന് ക​ടാ​ക്ഷം​ചി​കി​ത്സാ സ​ഹാ​യ​ധ​ന പ​ദ്ധ​തി ഗാ​ന്ധി​ഭ​വൻ ചെ​യർ​മാൻ ഡോ.പു​ന​ലൂർ സോ​മ​രാ​ജൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.ഒൻ​പ​തി​ന് നാ​ടൻ​പാ​ട്ട്. ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.ആർ.വേ​ണു​ഗോ​പാൽ,എ​സ്.കൃ​ഷ്ണൻ​കു​ട്ടി നാ​യർ,ജി.ഗോ​പൻ,ജി.ഗോ​കുൽ പ​ട​നി​ലം,എൻ.ഭ​ദ്രൻ,മ​നോ​ജ് സി.ശേ​ഖർ എ​ന്നി​വർ ചടങ്ങുകൾക്ക് നേ​തൃ​ത്വം നൽ​കി.

ക്യാപ്ഷൻ

പടനി​ലം പരബ്രഹ്മ ക്ഷേത്രത്തി​ലേക്ക് കെട്ടുകാഴ്ചകൾ എത്തി​യപ്പോൾ