കാർ തലകീഴായി മറിഞ്ഞു ; യുവ ഡോക്ടർക്ക് പരിക്ക്

Sunday 19 February 2023 12:56 AM IST
തട്ടാരമ്പലം-മാന്നാർ സംസ്ഥാന പാതയിൽ മാന്നാർ ഇരമത്തൂർ മാർത്തോമ്മാ പള്ളിക്കു സമീപം നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ കാർ

മാന്നാർ: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് യുവ ഡോക്ടർക്ക് പരിക്കേറ്റു. തട്ടാരമ്പലം-മാന്നാർ സംസ്ഥാന പാതയിൽ മാന്നാർ ഇരമത്തൂർ മാർത്തോമ്മാ പള്ളിക്കു സമീപം ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി നീലിക്കുളം അനുഗ്രഹയിൽ ഡോ.ഹെന്നയെ (28) പരിക്കുകളോടെ നാട്ടുകാർ പരുമലയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പുഷ്പഗിരി ആശുപത്രിയിലേക്ക് കാറിൽ സ്വന്തമായി ഡ്രൈവ് ചെയ്ത് പോകുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സമീപത്തെ മെറ്റൽകൂനയിൽ ഇടിച്ച് കയറി കാർ തലകീഴായി മറിയുകയായിരുന്നു.