ലൈഫ് മിഷൻ ഗുണഭോക്തൃസംഗമം

Monday 20 February 2023 12:59 AM IST
ലൈഫ് മിഷൻ

ആലപ്പുഴ: ജില്ലാ ലൈഫ് മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന, അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെ ലൈഫ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിതരായവരുടെ ഗുണഭോക്തൃ സംഗമം തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ അദ്ധ്യക്ഷത വഹിച്ചു. 13 പേർക്കുള്ള ചെക്ക് വിതരണവും നടന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന, സ്ഥലം കണ്ടെത്തിയ ഗുണഭോക്താക്കൾക്കാണ് കെ ചിറ്റിലപ്പിള്ളി ഭവന പദ്ധതി വഴി രണ്ടരലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പൊൻസിനി, കെ.ചിറ്റിലപ്പിള്ളി ഭവനപദ്ധതി പ്രതിനിധി എം.അനന്തു എന്നിവർ സംസാരിച്ചു.