ബി.ജെ.പി ധർണ
Sunday 19 February 2023 1:01 AM IST
കുട്ടനാട് : വെളിയനാട് ഗ്രാമപഞ്ചായത്തിലെ 3,4 വാർഡുകളിലെ കുടിവെളള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വെളിയനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിലെ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ ധർണ നടത്തി.ബി. ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് എം.സോമൻ സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പറമ്പിശ്ശേരി, വൈസ് പ്രസിഡന്റ് കെ.ഉല്ലാസ്,ഡി.പ്രസന്നകുമാർ, കെ.പി.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.