ഞാലിയാകുഴിയിൽ വില്ലേജ് ബിനാലെ

Sunday 19 February 2023 12:06 AM IST

കോട്ടയം: ഏപ്രിൽ നാല് മുതൽ മേയ് അഞ്ച് വരെ വാകത്താനം ഞാലിയാകുഴിയിൽ വില്ലേജ് ബിനാലേ നടത്തും. നാലു കേന്ദ്രങ്ങളിലായി ചിത്രങ്ങൾ, ശില്പങ്ങൾ, ഇൻസ്റ്റിലേഷനടക്കം 500ലധികം ചിത്ര ശില്പങ്ങളുണ്ടായിരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ചിത്രകാരന്മാരും ശില്പികളും പങ്കെടുക്കും. പ്രദർശന കേന്ദ്രങ്ങളിൽ കവിയരങ്ങ്, സെമിനാർ, സംവാദം ഡോക്യുമെന്ററി പ്രദർശനം, ഡമോൺസ്ട്രേഷൻ എന്നിവ നടക്കും. ശശിക്കുട്ടൻ വാകത്താനം, രാജൻ ചക്രവർത്തി, സുരേഷ് തൂമ്പുങ്കൽ, സുനിൽ നടുക്കയിൽ എന്നിവർ നേതൃത്വം നൽകുന്ന ബിനാലേയുടെ ലോഗോ പ്രകാശനം മാർച്ച് ഒന്നിന് നടക്കും. ബിനാലെ നടക്കുന്ന നാലു കേന്ദ്രങ്ങളും അന്ന് പ്രഖ്യാപിക്കും. ഫോൺ: 7306907794, 9961141489.