സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ്

Sunday 19 February 2023 12:09 AM IST

കോട്ടയം: ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ചഡി​ന്റെ ആഭിമുഖ്യത്തിൽ സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 21, 22, 23 തീയതികളിൽ മാന്നാനം സെന്റ് എഫ്രേം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റിൽ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, ഗോവ, തെലുങ്കാന, പോണ്ടിച്ചേരി സംസ്ഥാനങ്ങൾ പങ്കെടുക്കും. രണ്ട് പൂളുകളിലായുള്ള ലീഗ് മത്സരങ്ങൾക്ക് ശേഷം സെമിയും ഫൈനലും നടത്തും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. 21ന് രാവിലെ 9ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അരുൺ എ. ആലുങ്കൽ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മഞ്ജു സുജിത്, സജി തടത്തിൽ തുടങ്ങിയവർ പങ്കെടുക്കും.