യൂത്ത് വിംഗ് കൺവെൻഷൻ

Sunday 19 February 2023 1:14 AM IST
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളഞ്ഞ വഴി യൂണിറ്റ് കൺവൻഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് സുനീർ ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളഞ്ഞവഴി യൂണിറ്റ് കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സുനീർ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിൽ ഫെബ്രുവരി 28 ന് നടത്തുന്ന സമര പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കണമെന്നും 20 മുതൽ 23 വരെ ജില്ലയിൽ വാഹന പ്രചരണ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഹാരീസ് കണ്ണമ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പിയൂഷ് ചാരുംമൂട് , ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ സേട്ട്, ട്രഷറർ അജ്മൽ മാന്നാർ, ആഷിഖ്, സഫീർ സലാം ട്രേഡേഴ്സ്, എ.കെ.ഷംസുദ്ദീൻ , അഷ്റഫ് പ്ളാമൂട്ടിൽ , ഇബ്രാഹിം കുട്ടി വിളക്കേഴം നജാദ് കാരമല്ലോ , റംഷി ഇന്ത്യ മൊബൈൽസ് തുടങ്ങിയവർ സംസാരിച്ചു.