തളിപ്പറമ്പ് അറ്റ്ലസ് ജുവലറിയിൽ സെൽഫി കോണ്ടെസ്റ്റ് സെൽഫി എടുക്കാം . നേടാം വജ്രമോതിരം

Saturday 18 February 2023 11:40 PM IST

തളിപ്പറമ്പ്: അറ്റ്ലസ് ജുവലറിയിൽ നിന്ന് സെൽഫി എടുത്ത് വജ്രമോതിരം സമ്മാനം നേടാം. ഗിന്നസ് വേൾഡ് റെക്കാർഡ് നേടിയ കൂൺ മാതൃകയിലുള്ള റിംഗ് പ്രദർശനവും സെൽഫി കോണ്ടെസ്റ്റ് 21- മുതൽ 25 വരെ തളിപ്പറമ്പ് അറ്റ്ലസ് ജുവലറിയിൽ നടക്കും. 24679 അത്യപൂർവ്വമായ വജ്രം പതിപ്പിച്ച മോതിരമാണിത്. ജുവലറിയുടെ 34 ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പ്രദർശനവും ഡയമണ്ട് വിൽപ്പനയും നടത്തുന്നത്. പ്രദർശിപ്പിക്കുന്ന വജ്ര മോതിരത്തിന് സമീപം നിന്ന് സെൽഫി എടുത്ത് അറ്റ്ലസ് ജുവലറിയുടെ ഇൻസ്റ്റാഗ്രാമിലോ , ഫേസ് ബുക്കിലോ, ടാഗ് ചെയ്യുക ഇവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിജയികൾക്ക് വജ്രമോതിരം സമ്മാനമായി നൽകും. 21 ന് രാവിലെ 10.30ന് തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ഗിന്നസ് വേൾഡ് റെക്കാർഡ് നേടിയ റിംഗ്

.

Advertisement
Advertisement