ദുർബലവിഭാഗങ്ങളെ എല്ലാ മേഖലയിലും അവഗണിക്കുന്നു: വി.കെ.അശോകൻ

Sunday 19 February 2023 12:39 AM IST

തൃശൂർ: ദുർബല വിഭാഗങ്ങളെ എല്ലാ മേഖലയിലും അവഗണിക്കുകയാണെന്നും അവർക്കായുള്ള ഫണ്ട് തിരിമറി ചെയ്യുന്നത് ദു:ഖകരമാണെന്നും എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ. സംഘടിത വിഭാഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ ഇടപെട്ട് ഫണ്ട് വ്യാപകമായി തട്ടിയെടുക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങൾ ഇപ്പോഴും കാട്ടിനുള്ളിൽ കഴിയേണ്ടി വരുന്നത് അവർക്കുള്ള പല ആനുകൂല്യങ്ങളും തഴയപ്പെടുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.