സ്‌കൂൾ വാർഷികാഘോഷം
Sunday 19 February 2023 12:40 AM IST
കൊടുങ്ങല്ലൂർ: മേത്തല ഗവ.യു.പി സ്‌കൂൾ വാർഷികാഘോഷവും പ്രഥമാദ്ധ്യാപിക കെ.ഐ. ജാസ്മിൻ ടീച്ചറുടെ യാത്രഅയപ്പ് സമ്മേളനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ എം.എൽ.എ ഉപഹാര സമർപ്പണം നടത്തി. സിനിമാ സീരിയൽ നടൻ വിനോദ് കോവൂർ വിശിഷ്ടാതിഥിയായി. നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ഷീല പണിക്കശ്ശേരി, ടി.എസ്. സജീവൻ, ഇ.ജെ. ഹിമേഷ് , വി.എം. ജോണി, രവീന്ദ്രൻ നടുമുറി, റിജി ജോഷി, കെ.ഐ. ജാസ്മിൻ, സുമിന സനൽ, ടി.എസ്. സജീന എന്നിവർ പ്രസംഗിച്ചു.