മണിനാദം ജില്ലാതല നാടൻപാട്ട് മത്സത്തിൽ യുവ ക്ലബ്ബ് ചേറൂർ വിജയികളായി
Sunday 19 February 2023 12:42 AM IST
തൃശൂർ: നാടൻപാട്ട് കലാകാരൻ കൂടിയായിരുന്ന നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യൂത്ത്/യുവ/യുവതീ ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'മണിനാദം' എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാതല നാടൻപാട്ട് മത്സരത്തിൽ യുവ ക്ലബ് ചേറൂർ ഒന്നാം സ്ഥാനം നേടി. യുവതരംഗം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ശീനാരായണപുരം രണ്ടാം സ്ഥാനത്തിനും ഒരുമ കലാവേദി ചാലക്കുടി മൂന്നാം സ്ഥാനത്തിനും അർഹരായി. വിജയികൾക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം സമ്മാനം നൽകി.