വെറ്ററിനറി ഡോക്ടർ നിയമനം
Sunday 19 February 2023 12:43 AM IST
തൃശൂർ: ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല വെറ്ററിനറി സേവനം നൽകുന്ന പദ്ധതി, മതിലകം, പഴയന്നൂർ ബ്ലോക്കുകളിലായി മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നിവയുടെ നടത്തിപ്പിലേക്ക് വെറ്ററിനറി ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
നിയമനം 90ൽ കുറഞ്ഞ ദിവസത്തേക്കായിരിക്കും. യോഗ്യത വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും. താത്പര്യമുളളവർ തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 22ന് രാവിലെ 10ന് രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0487 2361216.