കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ദീപക്കാഴ്ച

Sunday 19 February 2023 1:02 AM IST
കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ദീപക്കാഴ്ചയ്ക്ക് എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് കെ.വി. സദാനന്ദൻ ഭദ്രദീപം തെളിച്ച് ആരംഭം കുറിക്കുന്നു.

തൃശൂർ: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ദീപക്കാഴ്ചയ്ക്ക് എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് കെ.വി. സദാനന്ദൻ ഭദ്രദീപം തെളിച്ച് ആരംഭം കുറിച്ചു. സെക്രട്ടറി കെ.കെ. മുകുന്ദൻ, വൈസ് പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, അസി. സെക്രട്ടറി കെ.ആർ. മോഹനൻ, ട്രഷറർ പ്രസാദ് പരാരത്ത്, ദിനേഷ് തയ്യിൽ, ജയൻ കൂനംപാടൻ, ഉന്മേഷ് പാറയിൽ, പി.ബി. അനൂപ് കുമാർ, സുനിൽ കുമാർ പയ്യപ്പാടൻ, കെ.പി. പ്രസന്നൻ, സന്തോഷ് കിളവൻ പറമ്പിൽ, കെ.കെ. പ്രകാശൻ, ടി.ആർ. രഞ്ചു എന്നിവർ നേതൃത്വം നൽകി.