എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്ര തിരുവുത്സവം നാളെ
Sunday 19 February 2023 1:17 AM IST
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം 20ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ഗണപതിഹോമം, അഭിഷേകങ്ങൾ, വിശേഷാൽ പൂജ, എഴുന്നള്ളിപ്പ്, പറ വഴിപാട്, കാവടി വരവ്, ഉച്ചതിരിഞ്ഞ് പ്രാദേശിക പൂരംവരവ്, കാഴ്ചശിവേലി, തായമ്പക, നൃത്തസന്ധ്യ, രാത്രി ഭസ്മക്കാവടി വരവ് എന്നിവയാണ് പ്രധാന പരിപാടികൾ. ചൊവ്വാഴ്ച രാവിലെ എഴുന്നള്ളിപ്പ്, ആറാട്ട് പുറപ്പാട്, കോതറ ആറാട്ടുകടവിൽ ആറാട്ട് എന്നിവ നടക്കും. ഞായറാഴ്ച രാവിലെ ഗണപതിഹോമം, നിറമാല, ചുറ്റുവിളക്ക്, കലശപൂജ, കലശാഭിഷേകം, ചന്ദനം ചാർത്തൽ, മൂക്കുത്തി നാടകം എന്നിവയുണ്ടാകും. സമാജം പ്രസിഡന്റ് പീതാംബരൻ എടച്ചാലി, സെക്രട്ടറി മുരളി മണക്കാട്ടുംപടി, ട്രഷറർ ഗിരി മാടത്തിങ്കൽ എന്നിവർ നേതൃത്വം നൽകും.