ഇഷ യോഗ സെന്ററിന്റെ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് രാഷ്ട്രപതി
Sunday 19 February 2023 2:29 AM IST
കോയമ്പത്തൂർ: സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള ഇഷ യോഗ സെന്ററിലെ മഹാ ശിവരാത്രി ആഘോഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി.പഞ്ച ഭൂത ക്രിയയിൽ രാഷ്ട്രപതി പങ്കെടുത്തു. ഇന്ത്യയിലെയും വിദേശത്തെയും യുവാക്കൾക്ക് ആത്മീയ പുരോഗതി കൈവരിക്കാനുള്ള പ്രചോദനമാണ് സദ്ഗുരുവെന്ന് മുർമു പറഞ്ഞു.
12 മണിക്കൂർ നീണ്ട സാംസ്‌കാരിക മഹോത്സവമായാണ് പരിപാടി നടന്നത്. 16 ഭാഷകളിൽ ഓൺലൈനായി തത്സമയം പരിപാടി സംപ്രേഷണം ചെയ്തു. വിവിധ മേഖലകളിലുള്ള പ്രമുഖരും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്തു. ശാരീരികവും മാനസികവുമായ സ്ഥിരത മനുഷ്യർക്ക് വരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു പറഞ്ഞു.